കണ്ണൂരിലെ മലപ്പട്ടത്ത് സ്ഥാപിക്കാൻ മാവേലിക്കരയില്‍ നിന്നും ഗാന്ധി പ്രതിമ
മാവേലിക്കര: കണ്ണൂര്‍ മലപ്പട്ടത്ത് കോണ്‍സ് ബ്ലോക്ക് വൈസ് പ്രസിഡന്റിന്റെ വീട്ടുവളപ്പില്‍ സ്ഥാപിച്ചിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ സാമൂഹിക വിരുദ്ധര്‍ തകര്‍ത്തതിനെ തുടര്‍ന്ന് കെ.പി.സി.സി സ്ഥാപിക്കുന്ന പുതിയ പ്രതിമയുടെ പ്രയാണം മാവേലിക്കരയില്‍ നിന്ന് ആരംഭിച്ചു. മാവേലിക്കര പീസ് ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡ്യയുടെ നേത്യത്വത്തില്‍ ബിജു ജോസഫാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നടി ഉയരമുള്ള മഹാന്മാ ഗാന്ധി പ്രതിമയുടെ കണ്ണൂരിലേക്കുള്ള പ്രയാണോദ്ഘാടനം പി.സി വിഷ്ണുനാഥ് എം.എല്‍.എ ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു. കണ്ണൂരിലെത്തുന്ന പ്രതിമ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, വര്‍ക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍ എം.പി, പി.സി വിഷ്ണുനാഥ് എം.എല്‍.എ, എ.പി അനില്‍കുമാര്‍ എന്നിവര്‍ ചേർന്ന് ഏറ്റുവാങ്ങും.



