എറണാകുളത്ത് യുവതി പിടിയിൽ.. കൈവശം ഉണ്ടായിരുന്നത് മാരകമായ….

പള്ളിപ്പുറം ചെറായില്‍ യുവതി പൊലീസ് പിടിയിൽ.തൃശ്ശൂര്‍ ചിയ്യാരം വള്ളിക്കുളം റോഡില്‍ പാറേപ്പറമ്പില്‍ വീട്ടില്‍ കാഷ്മീര പി ജോയിയാണ് എംഡിഎംഎയും കഞ്ചാവുമായി അറസ്റ്റിലായത്. മുനമ്പം പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.

10.07 ഗ്രാം എംഡിഎംഎയും 7.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു. യുവതി താമസിച്ചിരുന്ന വാടക വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്.പരിശോധനയിലാണ് ആറ് സിപ്‌ലോക്ക് കവറുകളില്‍ സൂക്ഷിച്ച നിലയില്‍ എംഡിഎംഎയും രണ്ട് കവറുകളിലായി സൂക്ഷിച്ച കഞ്ചാവും കണ്ടെത്തിയത്. ഇന്‍സ്‌പെക്ടര്‍ കെഎസ് സന്ദീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related Articles

Back to top button