1500 രൂപ നല്‍കിയില്ല.. വൃദ്ധന്റെത് കൊലപാതകം.. മകന് അറസ്റ്റില്‍…
ഇടുക്കി വണ്ടിപ്പെരിയാറില്‍ വൃദ്ധനെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന് അറസ്റ്റില്‍. പുതുപ്പറമ്പില്‍ മോഹനന് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.വാക്ക് തര്‍ക്കത്തിനിടെ മോഹനനെ മദ്യലഹരിയിലായിരുന്ന വിഷ്ണു കോണ്‍ക്രീറ്റ് സ്ലാബില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയില്‍ ആയിരുന്ന വിഷ്ണു വീട്ടിലെത്തി ബൈക്കിന് സിസി അടക്കാന്‍ 1500 രൂപ ആവശ്യപ്പെട്ടു. പിന്നീട് ഇരുവരും തമ്മില്‍ വഴക്കായി. എന്നാല്‍ അമ്മ കുമാരി ഇടപ്പട്ട് തര്‍ക്കം പരിഹരിച്ചിരുന്നു. പിന്നീട് അല്‍പ്പനേരം കഴിഞ്ഞ് എത്തുമ്പോള്‍ മോഹനന് അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. എന്നാല്‍ അച്ഛന് വീണെന്നും അനക്കമില്ലെന്നുമാണ് അമ്മയോട് വിഷ്ണു പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ നാട്ടുകാരെ വിവരം അറിയിച്ചു. മോഹനനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വിഷ്ണു വിസമ്മതിച്ചതോടെ നാട്ടുകാര്‍ വീട്ടില്‍ പരിശോധന നടത്തി. ഇതിനിടയില്‍ കട്ടിലിന് അടിയില്‍ രക്തം കണ്ടെത്തുകയും വണ്ടിപ്പെരിയാര്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.
