അബദ്ധത്തില്‍ ഉമ്മത്തിന്‍ കായ കഴിച്ചു.. വയോധികയ്ക്ക് ദാരുണാന്ത്യം…

അബദ്ധത്തില്‍ ഉമ്മത്തിന്‍ കായ കഴിച്ച വയോധിക മരിച്ചു.കല്ലാര്‍ അറുപതാംമൈല്‍ പൊട്ടയ്ക്കല്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ ഏലിക്കുട്ടി (89) ആണു മരിച്ചത്.ഏലിക്കുട്ടി അബദ്ധത്തില്‍ ഉമ്മത്തിന്‍ കായ കഴിക്കുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.

പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് 3നു കല്ലാര്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍.

Related Articles

Back to top button