കാമുകിക്ക് ഐഫോണ്‍ 16 പ്രോ മാക്സ് വേണം.. സ്വന്തം കിഡ്നി വിറ്റ് കാമുകന്‍…

തന്‍റെ കാമുകിക്ക് പുതുതായി പുറത്തിറക്കിയ ഐഫോൺ 16 പ്രോ മാക്‌സ് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ കൌമാരക്കാരനായ കാമുകന് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല. ആവശ്യമായ പണത്തിന് തന്‍റെ വൃക്ക വിറ്റു. കാമുകന്‍റെ സുഹൃത്തുക്കൾ തുന്നിക്കൂട്ടിയ വയറുമായി നില്‍ക്കുന്ന കൌമാരക്കാരന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചപ്പോവഴാണ് സംഭവം പുറത്ത് അറിയുന്നത്.

അതേസമയം സംഭവത്തിന്‍റെ നിജസ്ഥിതി ഇതുവരെ പരിശോധിക്കപ്പെട്ടിട്ടില്ല. എങ്കിലും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും യുവാവിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുകയും ചെയ്തു. അതേസമയം സ്വന്തം ജീവനേക്കാൾ വലുതായി മറ്റൊരാളുടെ ആഗ്രഹത്തെ കാണരുതെന്നും നിങ്ങളുടെ ശരീരഭാഗത്തിന് പകരമാകാന്‍ ഒരു ഗാഡ്ജറ്റിനും കഴിയില്ലെന്നും ഓർമ്മപ്പെടുത്തിക്കൊണ്ട് ചില  സമൂഹ മാധ്യമ ഗ്രൂപ്പുകളും വീഡിയോ പങ്കുവച്ചു. പുതിയ തലമുറ സാമൂഹിക പദവിക്കും കാമുകിമാരുടെ ഇഷ്ടം നേടാനും സ്വന്തം ആരോഗ്യവും ഭാവിയും കളഞ്ഞ് കുളിക്കുന്നുവെന്ന് ചിലര്‍ എഴുതി

Related Articles

Back to top button