വയനാട്ടില്‍ വേനല്‍മഴ.. 73കാരിക്ക് ഇടിമിന്നലേറ്റു…

വയനാട്ടില്‍ വേനല്‍മഴക്കിടെ സ്ത്രീക്ക് ഇടിമിന്നല്‍ ഏറ്റു. എഴുപത്തിമൂന്നുകാരിയായ കാവുമന്ദം സ്വദേശി ഏലിയാമ്മ മാത്യുവിനാണ് ഇടിമിന്നലേറ്റത്. ഇവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് വയനാട്ടിലെ കല്‍പ്പറ്റ ഉൾപ്പെടെയുള്ള മേഖലകളില്‍ മഴ പെയ്തത്. മറ്റ് മഴക്കെടുതികള്‍ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല

ഇടിമിന്നൽ അപകടകാരികളാണ്. മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും ഇടിമിന്നൽ വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ  എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്

Related Articles

Back to top button