മുംബൈക്കെതിരെ 17 റണ്‍സടിച്ചാല്‍ കോലിയെ കാത്തിരിക്കുന്നത്…

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടാനിറങ്ങുമ്പോള്‍ മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത അപൂര്‍വ നേട്ടത്തിനരികെയാണ് ആര്‍സിബി താരം വിരാട് കോലി. മുംബൈക്കെതിരെ ഇന്ന് 17 റണ്‍സ് കൂടി നേടിയാല്‍ വിരാട് കോലി ടി20 ക്രിക്കറ്റില്‍ 13000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്ററെന്ന റെക്കോര്‍ഡ് സ്വന്തമാക്കും. ഐപിഎല്ലിലും ഇന്ത്യക്കുമായി കളിച്ച ടി20 മത്സരങ്ങലില് നിന്ന് 12983 റണ്‍സാണ് നിലവില്‍ കോലിയുടെ പേരിലുള്ളത്.13000 റണ്‍സ് തികച്ചാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ അഞ്ചാമത്തെ മാത്രം താരമെന്ന നേട്ടവും കോലിക്ക് സ്വന്തമാവും.

Related Articles

Back to top button