കർമ്മന്യൂസ് ഓൺ ലൈൻ ചാനലിൻ്റെ എംഡി അറസ്റ്റിൽ.. പിടികൂടിയത് വിമാനത്താവളത്തിൽ നിന്ന്…

കർമ്മന്യൂസ് ഓൺ ലൈൻ ചാനലിൻ്റെ എംഡി വിൻസ് മാത്യൂ അറസ്റ്റിൽ. ഓസ്ട്രേലിയലിൽ നിന്നും രാവിലെ എത്തിയപ്പോൾ വിമാനത്താവളത്തിൽവച്ചാണ് വിൻസിനെ പൊലീസ് പിടികൂടിയത്.വിൻസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് സൈബർ പൊലീസ് ഇറക്കിയിരുന്നു. ഇദ്ദേഹത്തിനെതിരെ സൈബർ പൊലീസ് മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കളമശ്ശേരി സ്ഫോടനം ഉണ്ടായ സമയത്ത് സ്ഫോടനത്തെ പിന്തുണച്ച് ഇയാളുടെ കർമ്മ ന്യൂസിൽ വാർത്ത കൊടുത്തിരുന്നു. ഇതിനെതിരെ പരാതി വന്നിരുന്നു. ഇതിൽ വിൻസിനെതിരെ സൈബർ പൊലീസ് കേസും എടുത്തിരുന്നു . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടന്നു എന്നായിരുന്നു മറ്റൊരു വാർത്ത. ഇതിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് വിൻസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഓസ്ട്രേലിയലിൽ നിന്നും രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ എമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് സൈബർ പൊലീസിന് കൈമാറുകയായിരുന്നു. കേസിൽ ചോദ്യം ചെയ്തതിന് ശേഷം ഇയാളെ വൈകുന്നേരം കോടതിയിൽ ഹാജരാക്കും.

Related Articles

Back to top button