രണ്ടര വയസ്സുകാരിയുടെ കൊലപാതകം…ഹരികുമാറിന് കുഞ്ഞിനോട് അകാരണമായ ദേഷ്യമുണ്ടായിരുന്നു…കാരണം…

ബാലരാമപുരത്ത് കൊലപ്പെട്ട രണ്ടുവയസ്സുകാരിയോട് അമ്മാവന്‍ ഹരികുമാറിന് അകാരണമായ ദേഷ്യമുണ്ടായിരുന്നുവെന്ന് പോലീസ്. ഇയാള്‍ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും അതിന്റെ പേരില്‍ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നുമാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നു.

ഹരികുമാറിനൊപ്പം കുഞ്ഞിന്റെ അമ്മ ശ്രീതുവും പോലീസ് കസ്റ്റഡിയിലാണ്. ശ്രീതുവിന്റെ മൊഴികളില്‍ ധാരാളം വൈരുദ്ധ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. അച്ഛനൊപ്പാമായിരുന്നു കുട്ടിയെ ഉറക്കാന്‍ കിടത്തിയതെന്നായിരുന്നു ശ്രീതുവിന്റെ മൊഴി, എന്നാല്‍ പിതാവ് ശ്രീജിത്തിനെ ചോദ്യം ചെയ്തപ്പോള്‍ അമ്മയ്‌ക്കൊപ്പമായിരുന്നു കുട്ടിയെന്നായിരുന്നു വെളിപ്പെടുത്തല്‍. അയല്‍വാസികളുടെ മൊഴികളില്‍ നിന്ന് ശ്രീതു പറയുന്നതില്‍ കഴമ്പില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് എത്തിയത്.

ഹരികുമാറും ശ്രീതുവും തമ്മിലുള്ള വാട്ട്‌സ് ആപ്പ് ചാറ്റുകള്‍ നീക്കം ചെയ്ത നിലയിലാണ്. അതില്‍ നിര്‍ണായക വിവരങ്ങളുണ്ടാകുമെന്നാണ് നിഗമനം. അവ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കുറ്റം സമ്മതിച്ചെങ്കിലും എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നതില്‍ ഹരികുമാര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

Related Articles

Back to top button