മറ്റ് സ്ത്രീ കുറ്റവാളികൾക്ക് ഇല്ലാത്ത എന്ത് അവകാശമാണ് ഷെറിന്… സർക്കാർ തീരുമാനം പുനഃപരിശോധിക്കണം….

മാവേലിക്കര: കാരണവർ കൊലക്കേസ് പ്രതി ഷെറിനെ വിട്ടയക്കാനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ബി.ജെ.പി ജില്ലാ അധ്യക്ഷൻ സന്ദീപ് വാചസ്പതി ആവശ്യപെട്ടു. 14 വർഷം തടവ് ശിക്ഷ അനുഭവിച്ച മറ്റ് സ്ത്രീ കുറ്റവാളികൾക്ക് ഇല്ലാത്ത എന്ത് അവകാശമാണ് ഷെറിന് മാത്രമായി ഉള്ളതെന്ന് സർക്കാർ വ്യക്തമാക്കണം. ശിക്ഷാ കാലയളവിൽ ജയിലിൽ നിരവധി തവണ അച്ചടക്ക ലംഘനം നടത്തി ജയിൽ അധികൃതർക്ക് തലവേദനയായി മാറിയ കുറ്റവാളിയാണ് ഷെറിൻ. അപ്പോഴും ചട്ടം ലംഘിച്ച് ഷെറിന് പരോൾ നൽകാനും സർക്കാർ തയ്യാറായിട്ടുണ്ട്. ആഭ്യന്തര വകുപ്പിലെ ഏത് ഉന്നതനാണ് ഷെറിൻ്റെ കാര്യത്തിൽ ഇത്രയും ജാഗ്രത ഉള്ളതെന്ന് അറിയാൻ പൊതു സമൂഹത്തിന് താത്പര്യമുണ്ട്. കൊടും ക്രിമിനലുകൾ നാട്ടിൽ സ്വൈര്യ വിഹാരം നടത്തുമ്പോൾ മന്ത്രിസഭ ക്രിമിനലുകളെ തുറന്ന് വിടാൻ കാണിക്കുന്ന വ്യഗ്രത നാടിനോടുള്ള വെല്ലുവിളിയാണെന്നും സന്ദീപ് വാചസ്പതി പ്രസ്താവനയിൽ പറഞ്ഞു.

Back to top button