തിരുനാൾ ആഘോഷിക്കാൻ സുഹൃത്തിന്റെ വീട്ടിൽ എത്തി.. യുവാവിന് ദാരുണാന്ത്യം…

സുഹൃത്തിന്റെ വീട്ടിൽ പള്ളി തിരുനാൾ ആഘോഷത്തിനു എത്തിയ യുവാവ് മുങ്ങി മരിച്ചു.അന്തിക്കാട് പഞ്ചായത്ത് കുളത്തിൽ കുളിക്കാനിറങ്ങിയപ്പോളായിരുന്നു അപകടം.കർണാടക സ്വദേശിയായ ആ​ദർശ് (27) ആണ് മരിച്ചത്.അ​ഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. ഇന്ന് വൈകീട്ടോടെയാണ് അപകടം.സുഹൃത്തിന്റെ വീടിനു സമീപമാണ് പഞ്ചായത്ത് കുളം. മറ്റുള്ളവർക്കൊപ്പമാണ് യുവാവും കുളിക്കാനിറങ്ങിയത്. അതിനിടെ വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ അ​ഗ്നിശമന സേന എത്തിയാണ് മൃതദേഹം കണ്ടെത്തിയത്.

Related Articles

Back to top button