ചായ കുടിക്കാനായി റോഡിലേയ്ക്ക് ഇറങ്ങി… ഇടിച്ച് തെറിപ്പിച്ച കാർ നിർത്തിയില്ല…ഫർണിച്ചർ നിർമ്മാണ തൊഴിലാളി…

അങ്കമാലിയിൽ അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മണ്ണാർക്കാട് പയ്യനെടം സ്വദേശി മരിച്ചു. കുമരംപുത്തൂർ പയ്യനെടം മാണിക്കോത്ത് ബാലചന്ദ്രനാണ് (71) മരിച്ചത്. അങ്കമാലിയിൽ ചൂരൽ ഉപയോഗിച്ച് ഫർണിച്ചർ നിർമ്മിക്കുന്ന ജോലിയായിരുന്നു ബാലചന്ദ്രന്. 

ഇക്കഴിഞ്ഞ എട്ടാം തീയതി വൈകീട്ടാണ് കറുകുറ്റി അരീക്കൽ ജം​ഗ്ഷനിൽ ചായ കുടിക്കാനായി റോഡിലേയ്ക്ക് ഇറങ്ങിയ ബാലചന്ദ്രനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ പോയി. സാരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ബാലചന്ദ്രൻ തിങ്കളാഴ്ച രാത്രി പത്ത് മണിയ്ക്ക് മരിച്ചു. 

Related Articles

Back to top button