ആരാധക പ്രതിഷേധങ്ങള്‍ക്കിടെ ആശ്വാസം.. ബ്ലാസ്റ്റേഴ്സിന് വന്‍വിജയം…

ഐഎസ്എല്ലില്‍ മുഹമ്മദന്‍സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളിന് മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിനെ തോല്‍പ്പിച്ചു. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്തേയ്ക്ക് തിരിച്ചെത്തി.മത്സരത്തിന്റെ ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു. രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന് മുതലാക്കാനായില്ല.

രണ്ടാം പകുതിയില്‍ മുഹമ്മദന്‍ താരം ഭാസ്‌കര്‍ റോയിയുടെ സെല്‍ഫ് ഗോളില്‍ ആണ് ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയത് . 80ാം മിനിറ്റില്‍ നോഹ സദോയി ബ്ലാസ്റ്റേഴ്‌സിനായി രണ്ടാം ഗോള്‍ നേടി. 90ാം മിനിറ്റില്‍ അലക്‌സാണ്ട്രെ കോഫിന്റെതായിരുന്നു മൂന്നാം ഗോള്‍. 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുകളാണ് കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്.

Back to top button