ഗർഭിണിയായ ലാബ് അസിസ്റ്റന്റിന്റെ വളക്കാപ്പ് ചടങ്ങ് സ്കൂളിൽ വെച്ച് ആഘോഷിച്ചത് പരീക്ഷാ ദിവസം … പിന്നാലെ…
കാസർഗോഡ് ബംഗളം കക്കാട് ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളില്‍ ഗർഭിണിയായ ജീവനക്കാരിയുടെ വളക്കാപ്പ് ചടങ്ങ് നടത്തിയത് വിവാദത്തില്‍.
പരീക്ഷാ ദിവസം അധ്യാപകരോടൊപ്പം ചേർന്നാണ് ചടങ്ങ് നടത്തിയത്. തലയില്‍ അരിയിട്ട് അനുഗ്രഹിച്ച് പരമ്പരാഗത രീതിയിലായിരുന്നു ജീവനക്കാർ സ്കൂളില്‍ വച്ച് വളക്കാപ്പ് ചടങ്ങ് നടത്തിയത്. സർക്കാർ സ്കൂളില്‍ അധ്യാപകരുടെയും സഹപ്രവർത്തകരുടെയും നേതൃത്വത്തില്‍ ചടങ്ങ് സംഘടിപ്പിച്ചതിലാണ് പ്രതിഷേധം.
സംഭവത്തിന് പിന്നാലെ പിടിഎ അടിയന്തരയോഗം വിളിച്ചു. ഗർഭിണിക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിനും ആയുരാരോഗ്യസൗഖ്യം ഉണ്ടാകുമെന്ന വിശ്വാസത്തില്‍ നടത്തുന്ന ചടങ്ങാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം ചടങ്ങുകള്‍ നടത്തരുതെന്ന് കൃത്യമായ നിർദ്ദേശങ്ങള്‍ നിലനില്‍ക്കെയാണ് സംഭവം. ചടങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.




