കെമിസ്ട്രി പരീക്ഷയ്ക്ക് എംഎസ് സൊല്യൂഷൻസ് പ്രവചിച്ച ചോദ്യങ്ങൾ… ഇന്ന് നടന്ന എസ്എസ് എൽ സി കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങളുടെ…

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആരോപണ വിധേയരായ എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനല്‍ ഇന്നലെ പ്രവചിച്ച കെമിസ്ട്രി ക്രിസ്മസ് പരീക്ഷയിലെ ചോദ്യങ്ങള്‍ അതേ പോലെ പരീക്ഷക്ക് വന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍. പ്രവചിച്ച മേഖലകളില്‍ നിന്നും ചില ചോദ്യങ്ങള്‍ വന്നെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എംഎസ് സൊല്യൂഷന്‍സ് പറഞ്ഞതിൽ ചിലതെല്ലാം വന്നു. പക്ഷേ അവർ സൂചിപ്പിച്ച ടോപ്പിക്കുകളിൽ നിന്നും ചോദ്യം വന്നുവെന്നും കുട്ടികൾ പറഞ്ഞു. ഇന്ന് നടന്ന എസ്എസ് എല്‍ സി കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങളുടെ പ്രവചനവുമായാണ് എം എസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനല്‍ ഇന്നലെ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ആരോപണ വിധേയരായതിന് പിന്നാല ഞായറാഴ്ചയാണ് യുട്യൂബ് ചാനലിന്‍റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വെച്ചത്.

Related Articles

Back to top button