പൊലീസിന് കൈമാറുന്ന രഹസ്യവിവരങ്ങൾ ചോരുന്നു.. അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് നിർദ്ദേശം…

പൊതുജനങ്ങൾ രഹസ്യവിവരങ്ങൾ പൊലീസിന് കൈമാറുകയും ആ വിവരങ്ങൾ കുറ്റാരോപിതരായ വ്യക്തികൾക്ക് അതേപടി ചോരുകയും ചെയ്യുന്നു എന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് നിർദ്ദേശം. പ്രദേശിക മാധ്യമ പ്രവർത്തകനായ ബെയ്ലോൺ എബ്രാഹം കേരള മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, അഡീഷണൽ ചീഫ് സെക്രട്ടറി ആഭ്യന്തര വകുപ്പ് എന്നിവർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.എഡിജിപി ക്രൈംബ്രാഞ്ച് പരാതിയിൽ അന്വേഷണം നടത്താൻ കോട്ടയം ജില്ലാ പൊലീസ് മേധാവിയ്ക്ക് നിർദ്ദേശം നൽകി.

കോട്ടയം ജില്ലയിലെ വിവിധ മേഖലകളിലെ മാഫിയ സംഘങ്ങളെകുറിച്ച് പൊലീസ്, എകസ്സൈസ് വിഭാഗങ്ങൾക്ക് രേഖാമൂലവും, ഫോണിലൂടെയും നൽകുന്ന വിവരങ്ങൾ അതേപടി ചോരുകയും ഇൻഫോർമർക്ക് നേരെ വധഭീഷണി, അക്രമങ്ങൾ തുടർക്കഥയാകുകയും ചെയ്യുന്നു.ഈ സാഹചര്യത്തിൽ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ അറിയിക്കുന്ന വ്യക്തികളുടെ ജീവനും, സ്വത്തിനും സംരക്ഷണം നൽകണമെന്നും സർക്കാർതലത്തിൽ നൽകിയ നിവേദനത്തിൽ ബെയ്ലോൺ ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button