വാഹനത്തിൻറെ പ്ലാറ്റ് ഫോമിൽ രഹസ്യ അറ…സൂക്ഷിച്ചിരുന്നത്….

വാഹനത്തിലെ രഹസ്യ അറയിൽ കടത്തി കൊണ്ടുവന്ന 200 കുപ്പി മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ. രാജാക്കാട് മുക്കുടി സ്വദേശി അനന്തുവിനെയാണ് (28) എക്സൈസ് സംഘം പിടികൂടിയത്. മദ്യം കടത്തികൊണ്ടുവന്ന വാഹനവും കസ്റ്റഡിയിലെടുത്തു.

വാഹനത്തിൻറെ പ്ലാറ്റ് ഫോമിൽ രഹസ്യ അറ നിർമിച്ചാണ് മദ്യം സൂക്ഷിച്ചിരുന്നത്. പനംകുട്ടി പവർഹൗസ് പരിസരത്ത് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്കോഡും, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നേതൃത്വത്തിലുള്ള സ്ക്വാഡും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്.

Related Articles

Back to top button