പറമ്പിൽ മരക്കൊമ്പ് വീണതിനെ ചൊല്ലിയുള്ള തർക്കം… അച്ഛനും മകനും….

മരം വെട്ടിയപ്പോൾ ശിഖരം പറമ്പിൽ വീണതിനെ ചൊല്ലി ഉണ്ടായ തർക്കം അവസാനിച്ചത് യുവാവിന്റെ കൊലപാതകത്തിൽ. കുന്നിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കോടതി അച്ഛനും മകനും ജീവപരന്ത്യം തടവും പിഴയും വിധിച്ചു. സലാഹുദ്ദീൻ, മകൻ ദമീജ് അഹമ്മദ് എന്നിവരെയാണ് കൊട്ടാരക്കര എസ്സിഎസ്ടി കോടതി ശിക്ഷിച്ചത്.

2022 സെപ്റ്റംബർ 17 നായിരുന്നു സംഭവം. കുന്നിക്കോട് സ്വദേശി അനിൽകുമാറിനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. അനിൽകുമാറിൻ്റെ വസ്തുവിലെ മരംവെട്ടിയപ്പോൾ ശിഖരം സലാഹുദ്ദീൻ്റെ പറമ്പിൽ വീണതിൻ്റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആയുധങ്ങളുമായി വീട്ടിൽ കയറിയാണ് അനിൽകുമാറിനെ കൊലപ്പെടുത്തിയത്. കേസിൽ വർഷങ്ങൾ നീണ്ട വിചാരണക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്.

Related Articles

Back to top button