പിറന്നാൾ ആഘോഷിക്കാൻ ദസറ ആഘോഷത്തിനിടെ കട്ടക്കിലെ കഫേയിൽ പോയി…കാമുകനും അഞ്ച് സുഹൃത്തുക്കളും ചേർന്ന് ….

കാമുകനും അഞ്ച് സുഹൃത്തുക്കളും ചേർന്ന് നിരവധി തവണ ബലാത്സം​ഗം ചെയ്തെന്ന പരാതിയുമായി കോളജ് വിദ്യാർത്ഥിനി. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. തന്റെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കാമുകനും കൂട്ടുകാരും നിരവധി തവണ ബലാത്സം​ഗം ചെയ്തെന്നാണ് പത്തൊൻപതുകാരിയുടെ പരാതി. കട്ടക്കിലെ ബദാംബാഡി സ്റ്റേഷനിൽ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്.

തന്റെ പിറന്നാൾ ആഘോഷിക്കാൻ ദസറ ആഘോഷത്തിനിടെ കട്ടക്കിലെ കഫേയിൽ പോയ സമയത്ത് കാമുകൻ സ്വകാര്യ നിമിഷങ്ങളുടെ വിഡിയോ പകർത്തിയെന്ന് അതിജീവിത പറഞ്ഞു. വിഡിയോ പകർത്താൻ കഫേ ഉടമ കാമുകനെ സഹായിച്ചതായും ആരോപണമുണ്ട്. ഇതിനുശേഷം വിഡിയോ കാണിച്ച് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തുകയും നിരവധി തവണ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഫൊറൻസിക് സംഘത്തിന്റെ സഹായത്തോടെ പൊലീസ് മൊബൈലിൽനിന്നും ദൃശ്യങ്ങൾ വീണ്ടെടുത്തു.

സംഭവത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് സർക്കാർ ഉറപ്പാക്കുമെന്ന് ഒഡീഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ പറഞ്ഞു. 2036ഓടെ ഒഡീഷയെ സ്ത്രീകൾക്കു വേണ്ടിയുള്ള കുറ്റകൃത്യരഹിത സംസ്ഥാനമായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതിനിടെയാണ് കേസ് വെളിച്ചത്തുവന്നതെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button