പെട്രോളടിക്കാൻ പമ്പിൽ കയറി…. ക്യുആർ കോഡ് സ്റ്റിക്കർ മാറ്റിയൊട്ടിച്ചു….പമ്പനിലെത്തി ഇന്ധനം നിറച്ചവരുടെ….

പെട്രോളടിക്കാൻ പമ്പിൽ കയറിയപ്പോൾ ആരും കാണാതെ ക്യുആർ കോഡ് സ്റ്റിക്കർ മാറ്റിയൊട്ടിച്ച യുവാവ് പിടിയിൽ. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ പമ്പിലെത്തിയ 23 വയസുകാരനാണ് പിടിയിലായത്. 23കാരനായ ഇയാൾ പമ്പിൽ ഏതാനും പേർ ഇന്ധനം നിറച്ചതിന്റെ പണം തട്ടുകയും ചെയ്തു. ട്രഷറി സ്‍ക്വയറിലെ മിസോഫെഡ് പെട്രോൾ പമ്പ് മാനേജറാണ് പരാതി നൽകിയത്.

മിസോറാമിലെ ഐസ്വാളിലാണ് സംഭവം. പെട്രോളടിക്കാൻ പമ്പിൽ കയറിയപ്പോൾ ആരും കാണാതെ പമ്പിലുണ്ടായിരുന്ന ക്യു.ആർ കോഡ് സ്റ്റിക്കർ മറച്ച ശേഷം യുവാവ് മറ്റൊന്ന് ഒട്ടിക്കുകയായിരുന്നു. തുടർന്ന് പമ്പനിലെത്തി ഇന്ധനം നിറച്ച മൂന്ന് പേരുടെ തുക ഇയാളുടെ അക്കൗണ്ടിൽ എത്തുകയും ചെയ്തു. പരാതി ലഭിച്ചതനുസരിച്ച് അക്കൗണ്ട് പിന്തുടർന്ന് നടത്തിയ അന്വേഷത്തിൽ യുവാന് പിടിയിലായി. 2315 രൂപയാണ് ആകെ ക്യൂ.ആർ കോഡ് വഴി ഇയാൾക്ക് കിട്ടിയത്. ഇതിൽ 890 രൂപ ഒരാൾക്ക് തിരിച്ച് ഇട്ടുകൊടുത്തു. ബാക്കിയുണ്ടായിരുന്ന 1425 രൂപ ഇയാൾ ചെലവാക്കി തീർത്തതായും പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

Related Articles

Back to top button