സംസ്ഥാന സ്കൂൾ കായിക മേള..സ്വർണമെഡൽ ജേതാവിനെ അയോഗ്യനാക്കി…
കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിലെ സ്വർണ മെഡൽ ജേതാവിനെ അയോഗ്യനാക്കി. സബ് ജൂനിയർ 400 മീറ്റർ ചാമ്പ്യൻ രാജനെയാണ് അയോഗ്യനാക്കിയത്.ലൈൻ തെറ്റിച്ചോടിയതിനെ തുടർന്നാണ് മലപ്പുറത്തിന്റെ താരത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ജിവി രാജയിലെ സായൂജിന് സ്വർണം നൽകും. എട്ട് ദിവസമായി നടക്കുന്ന മേളയിൽ ഇന്നാണ് അത്ലറ്റിക് മത്സരങ്ങൾക്ക് തുടക്കമായത്. പ്രധാന വേദിയായ മഹാരാജാസ് കോളേജ് മൈതാനത്തിന് പുറമെ 16 വേദികളിൽ മത്സരങ്ങൾ നടക്കും.