തിരുവനന്തപുരത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം…

തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സെൽവൻ (68) ആണ് മരിച്ചത്.പുലർച്ചെ 5.30 ന് ശ്രീകാര്യം ഇളംകുളത്താണ് അപകടം നടന്നത്.കോഴിക്കോട്ടേയ്ക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സാണ് സെൽവനെ ഇടിച്ചത്. ഉടൻ തന്നെ ശ്രീകാര്യം പൊലീസ് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Related Articles

Back to top button