മുതലപ്പൊഴിയിൽ പുലിമുട്ടിൽ ഇടിച്ചു കയറിയ ഡ്രഡ്ജർ മണലിൽ താഴ്ന്നു..ജനം പ്രതിഷേധിക്കുന്നു…
തിരുവനന്തപുരത്ത് തുമ്പയിൽ ഡ്രഡ്ജർ മണലിൽ താഴ്ന്നു. മുതലപ്പൊഴിയിൽ പുലിമുട്ടിൽ ഇടിച്ചു കയറിയ ഡ്രഡ്ജറാണ് മണലിൽ താഴ്ന്നത്. വിഴിഞ്ഞത്തേക്ക് കൊണ്ടു പോകവേയാണ് അപകടമുണ്ടായത്.ഇന്നലെ രാത്രി 12 മണിയോടെയാണ് ഡ്രഡ്ജറിനെ വിഴിഞ്ഞത്തേക്ക് കെട്ടി വലിച്ചു കൊണ്ടു പോയത്.അറ്റകുറ്റപ്പണിക്ക് ശേഷം വിഴിഞ്ഞത്തേക്ക് കൊണ്ടുപോകുകയായിരുന്നു ഡ്രഡ്ജർ .സ്ഥലത്ത് ജനം പ്രതിഷേധിക്കുന്നു. നിരവധി മത്സ്യത്തൊഴിലാളികൾ ഉള്ള തുമ്പയിൽ നിന്നും ഇത് മാറ്റണമെന്നാണ് ആവശ്യംഒക്ടോബർ 12ന് മുതലപ്പൊഴിയിൽ നിന്നും ഈ ഡ്രഡ്ജർകൊണ്ടുപോകവേയും പുലിമുട്ടിലിടിച്ച് കയറിയിരുന്നു.



