കൊയിലാണ്ടിയിലെ വീടുകയറി ആക്രമണം: കേസെടുത്ത് പൊലീസ്…

കോഴിക്കോട് കൊയിലാണ്ടി വെള്ളിലാട്ട് വീടുകയറി ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്. വെള്ളിലാട്ട് സ്വദേശികളായ അജീഷ്, അരുണ്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിനായിരുന്നു മൂന്നംഗ സംഘം വീട് കയറി ആക്രമണം നടത്തിയത്.ആക്രമണത്തില്‍ വീട്ടുടമ ഉണ്ണികൃഷ്ണനും ഭാര്യയ്ക്കും മക്കള്‍ക്കും പരിക്കേറ്റിരുന്നു. വീടിന്റെ ജനലുകളും ഫര്‍ണിച്ചറുകളും തകര്‍ക്കുകയും ചെയ്തു. വീടിനടുത്ത് അടച്ചിട്ട കടമുറിയില്‍ നടക്കുന്ന പരസ്യമദ്യപാനം ഉണ്ണികൃഷ്ണന്‍ ചോദ്യം ചെയ്തതായിരുന്നു ആക്രമണത്തിന് കാരണം.

പരിക്കേറ്റ ഉണ്ണികൃഷ്ണനും കുടുംബാംഗങ്ങളും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അക്രമി സംഘത്തില്‍ മൂന്ന് പേരുണ്ടായിരുന്നുവെന്നാണ് കുടുംബം പറഞ്ഞത്.ഒരാൾ ഡിവൈഎഫ്ഐ പ്രവർത്തകൻ ആണെന്നും ആരോപണമുണ്ട്.

Related Articles

Back to top button