കൂടുതൽ കള്ളപ്പണം എത്തിച്ചത് തൃശൂരിൽ..എത്തിച്ചത് 12 കോടിയോളം..ബിജെപിക്കെതിരെ വെളിപ്പെടുത്തലുമായി ധർമരാജൻ…

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി കള്ളപ്പണം എത്തിച്ചതിന്‍റെ കണക്കുകൾ വ്യക്തമാക്കി ഇടപാടുകാരൻ ധർമരാജന്‍റെ കൂടുതൽ മൊഴിവിവരങ്ങൾ പുറത്ത്. കൂടുതൽ കള്ളപ്പണം എത്തിച്ചത് തൃശൂരിലാണെന്നും 12 കോടി രൂപയോളം ജില്ലയില്‍ നല്‍കിയെന്നും മൊഴിയില്‍ പറയുന്നു. കേരളത്തിൽ എല്ലായിടത്തും ബി.ജെ.പിക്കായി കള്ളപ്പണമെത്തിച്ചുവെന്നും ധർമരാജൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.. തിരുവനന്തപുരത്ത് പതിനൊന്നര കോടി രൂപയാണ് വിതരണം ചെയ്തത്. പാലക്കാട്ടേക്കുള്ള നാലരക്കോടി രൂപ സേലത്ത് വെച്ച് കവർച്ച ചെയ്യപ്പെട്ടെന്നും മൊഴിയിൽ പറയുന്നു.

2021 മാർച്ച് അഞ്ചിനും ഏപ്രിൽ അഞ്ചിനും മധ്യേയാണ് കേരളത്തിൽ വലിയ രീതിയിൽ കള്ളപ്പണം ഒഴുകയതെന്നും ധർമരാജൻ മൊഴിയിൽ പറയുന്നു. അതേസമയം കർണാടകയിൽനിന്നു കുഴൽപ്പണം എത്തിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ അറിവോടെയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് നായർ, കോഡിനേറ്റിങ് സെക്രട്ടറി എം. ഗണേഷ് എന്നിവർ പണം എത്തിക്കാന്‍ നിർദേശം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ബിജെപി ഓഫീസില്‍ പണം എത്തിച്ച ധര്‍മരാജന്‍ ഹവാല ഏജന്‍റാണെന്നും കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു.

Related Articles

Back to top button