ഡിവൈഎഫ്ഐ നേതാവിന്റെ പിറന്നാൾ ആഘോഷത്തിൽ മയക്കുമരുന്ന് കേസിലെ പ്രതികളും..വിവരംതേടി പോലീസ്…

ഡിവൈഎഫ്ഐ പറക്കോട് മേഖല സെക്രട്ടറിയും ബ്ലോക്ക് സെക്രട്ടേറിയറ്റംഗവുമായ റിയാസ് റഫീക്കിന്റെ പിറന്നാൾ ആഘോഷത്തിൽ എംഡിഎംഎ കേസിലെയും കഞ്ചാവു കേസിലെ പ്രതികളും പങ്കെടുത്തതായി ആരോപണം. വ്യാഴാഴ്ച രാത്രിയിൽ പറക്കോട്ടാണ് റിയാസിന്റെ പിറന്നാൾ ആഘോഷവും ദീപാവലി ആഘോഷവും നടന്നത്. ഈ ആഘോഷത്തിലാണ് പന്തളത്തു നിന്ന് 154 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ പ്രതി രാഹുൽ, കഞ്ചാവു കേസിലെ പ്രതി അജ്മൽ എന്നിവരും പങ്കെടുത്തത്.ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ആഘോഷത്തിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അനന്തു മധുവുംപറക്കോട് മേഖലയിലെ ബ്രാഞ്ച് സെക്രട്ടറിമാരും പങ്കെടുത്തിരുന്നുഇതു സംബന്ധിച്ച് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിച്ചു.

Related Articles

Back to top button