കെ.മുരളീധരനും രമേശ്‌ ചെന്നിത്തലയും കടുത്ത അതൃപ്തിയിൽ…കെ സുരേന്ദ്രൻ…

കോൺഗ്രസിന് കടുത്ത ആത്മവിശ്വാസ പ്രതിസന്ധിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പി വി അൻവറുമായി ചർച്ചയും ഡീലും നടത്തേണ്ട ഗതികേടിലേക്ക് കോൺഗ്രസ് എത്തി. ചേലക്കര എൽ.ഡി.എഫിനും പാലക്കാട്‌ യു.ഡി.എഫിനുമൊപ്പമെന്ന ഡീൽ പൊളിയുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

അധ്യക്ഷ പദവിയുടെ അധികാരം പോലും പ്രയോഗിക്കാൻ കഴിയാത്ത ഗതികേടിലാണ് കെ സുധാകരനെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കെ.മുരളീധരനും രമേശ്‌ ചെന്നിത്തലയും കടുത്ത അതൃപ്തിയിലാണെന്നും, കെ.മുരളീധരന് ഹനുമാൻ സിൻഡ്രോം ആണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അൻവറിനോട് ബിജെപിക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്. എന്നിരുന്നാലും അൻവർ ചോദിക്കുന്ന ചില കാര്യങ്ങൾ ഇപ്പോൾ പ്രസക്തമാണെന്ന് സുരേന്ദ്രൻ പറയുന്നു. കെ.പി.സി.സി പ്രസിഡന്റ് ഇത് വരെ അൻവറിനെ തള്ളിപറഞ്ഞിട്ടില്ല. കോൺഗ്രസിനുള്ളിൽ കെ.സുധാകരൻ പോലും സംതൃപ്തനല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. മാഫിയ ഗ്രൂപ്പുകളുടെ ഐക്യപ്പെടലാണ് കോൺഗ്രസിൽ നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നല്ല കോൺഗ്രടുക്കാർക്ക് പിടിച്ചു നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button