പാലക്കാട് സ്വന്തം നിലയ്ക്കുള്ള പ്രചാരണം അവസാനിപ്പിക്കണം..ഷാഫി പറമ്പിലിന് KPCCയുടെ താക്കീത്…

പാലക്കാട് സ്വന്തം നിലയ്ക്കുള്ള പ്രചാരണം ഷാഫി പറമ്പിൽ അവസാനിപ്പിക്കണമെന്ന് കെപിസിസി നേതൃത്വം. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി സ്ഥാനാർഥിയാണ് പ്രചാരണം ഡിസിസിയോട് ആലോചിച്ച് മതിയെന്നും ഷാഫിയോട് കെപിസിസി നേതൃത്വം വ്യക്തമാക്കി. ഇനിയുള്ള പ്രചാരണം കൂടിയാലോചിച്ച ശേഷം മാത്രം മതിയെന്നും കെപിസിസി നേതൃത്വം വ്യക്തമാക്കി.

അതേസമയം സരിനെ പിന്തുണച്ച് പോസ്റ്റിട്ടതിന് ഷാഫി പറമ്പിൽ അനുകൂലികൾ മർദ്ദിച്ചെന്ന് പരാതി. യൂത്ത് കോൺഗ്രസ് നെന്മാറ മണ്ഡലം സെക്രട്ടറി ശ്രീജിത്ത് ബാബുവിനാണ് മർദ്ദനമേറ്റത്.പാർട്ടിയിൽ ഒപ്പം നിൽക്കുന്നവരെ മാത്രമെ ഷാഫി സംരക്ഷിക്കുകയുള്ളുവെന്ന് ശ്രീജിത്ത് ബാബു ആരോപിച്ചു. അല്ലാത്തവരെ പുറത്താക്കും. ഉൾപാർട്ടി ജനാധിപത്യമില്ലെന്ന് ഇതിനു മുമ്പും പരാതിപ്പെട്ടിരുന്നു. സരിനെ അനുകൂലിച്ച് എഫ്ബി പോസ്റ്റിട്ടതാണ് പ്രകോപനം. സരിൻ എന്ത് പ്രശ്നം ഉണ്ടായാലും ഒപ്പം നിൽക്കുന്നയാളാണെന്നും ശ്രീജിത് പറഞ്ഞു.

Related Articles

Back to top button