കരുനാഗപ്പള്ളി- ഓച്ചിറ ദേശീയപാതയില്‍ കഞ്ചാവ് ചെടികള്‍.. പുഷ്പിക്കാന്‍ പാകമായവ..അന്വേഷണം…

കരുനാഗപ്പള്ളി- ഓച്ചിറ ദേശീയപാതയ്ക്ക് സമീപം പുഷ്പിക്കാന്‍ പാകമായ കഞ്ചാവ് ചെടികൾ കണ്ടെത്തി.കരുനാഗപ്പള്ളി എക്‌സൈസ് ആണ് ചെടികൾ കണ്ടെത്തിയത്.. പുള്ളിമാന്‍ ജംങ്ഷന് വടക്കുവശം പുതുമണ്ണയില്‍ ബില്‍ഡിങ്ങിന് എതിര്‍വശം റോഡ് അരികില്‍ നിന്നും 113 സെന്റീമീറ്റര്‍, 78 സെന്റീമീറ്റര്‍, 28 സെന്റീമീറ്റര്‍ വീതം നീളമുള്ള മൂന്ന് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.ചെടികളില്‍ രണ്ടെണ്ണം പുഷ്പിക്കാന്‍ പാകമായതാണ്. റോഡ് പണിക്കായി വന്ന ബംഗാളി തൊഴിലാളികള്‍ ചെടികള്‍ നട്ടുവളര്‍ത്തിയതാണെന്ന് സംശയിക്കുന്നു. കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. എല്‍ വിജിലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തി കേസെടുത്തത്.

Related Articles

Back to top button