നിരായുധനായി സോഫയിൽ ഇരുന്ന് യഹ്യ..യഹിയ സിൻവാറിന്റെ അന്ത്യ നിമിഷം പുറത്ത്…..

ഹമാസ് തലവൻ യഹ്യ സിൻവറിൻ്റെ അന്ത്യ നിമിഷങ്ങൾ പകർത്തിയ ഡ്രോൺ ദൃശ്യം പുറത്തുവിട്ട് ഇസ്രയേൽ സൈന്യം. നിരായുധനായി തകർന്ന കെട്ടിടത്തിനകത്ത് സോഫയിൽ ഇരിക്കുന്ന മുഖംമൂടി ധരിച്ച ഒരാൾ തൻ്റെ ദൃശ്യം പകർത്തുന്ന ഡ്രോണിന് നേരെ കൈയ്യിൽ കരുതിയിരുന്ന വടി എറിയുന്നതാണ് വീഡിയോ ദൃശ്യം. സിൻവർ കൊല്ലപ്പെട്ട് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ ദൃശ്യം ഇസ്രയേൽ പുറത്തുവിട്ടത്.ബോംബാക്രമണത്തിൽ ആയിരുന്നില്ല യഹിയ സിൻവാറിനെ വധിച്ചത്. ഇസ്രായേൽ സൈന്യത്തിന്റെ തോക്കിന്റെ ഉണ്ടക്ക് തന്നെ ഇരയാകുകയായിരുന്നു.

യഹിയ ഇരിക്കുന്ന കെട്ടിടം ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. നിറയെ പൊടിപടലങ്ങളാണ്. പൊടിപിടിച്ച സോഫയില്‍ ഒരാള്‍ ഇരിക്കുന്നത് കാണാം. തലയും മുഖവും സ്‌കാര്‍ഫ് കൊണ്ട് മറച്ചിട്ടുണ്ട്. വലതു കൈക്ക് ഗുരുതരമായി പരിക്ക് പറ്റിയതായും കാണാന്‍ കഴിയും. ഡ്രോണ്‍ അടുത്തേയ്ക്ക് ചെന്നപ്പോള്‍ ഒരു വടിയെടുത്ത് എറിയുന്നതും വിഡിയോയില്‍ കാണാന്‍ കഴിയുന്നുണ്ട്.ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തതിന് ശേഷം ആ കെട്ടിടത്തില്‍ ഷെല്‍ ആക്രമണം നടത്തുകയും യഹിയ സിന്‍വര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.

Related Articles

Back to top button