പി സരിനെ ഇടത് പാളയത്തിലെത്തിക്കുമോ…ചര്‍ച്ചകള്‍ സജീവമാക്കി സിപിഎം…
പാലക്കാട്ട് കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന പി സരിനെ മുൻനിര്‍ത്തി ഉപ തെരഞ്ഞെടുപ്പ് ചര്‍ച്ചകൾ സജീവമാക്കി സിപിഎം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരസ്യമായി തള്ളിപ്പറഞ്ഞ പി സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. എല്ലാ രാഷ്ട്രീയ സാധ്യതകളും പയറ്റുമെന്ന് വ്യക്തമാക്കുന്ന സിപിഎം ചര്‍ച്ചക്കുള്ള സാധ്യതകളെല്ലാം തുറന്നിടുകയാണ്. വീണുകിട്ടയ അവസരം വിദ്യയാക്കാനുള്ള അടവുനയങ്ങളാണ് സിപിഎമ്മിന്റെ ആലോചനയിലുള്ളത്.




