വിമാനം ലാൻഡ് ചെയ്യാൻ സാധിക്കുന്നില്ല..ആകാശത്ത് വട്ടമിട്ട് പറക്കുന്നു..വിമാനത്താവളത്തില്‍ ജാഗ്രത നിർദ്ദേശം..പ്രാർത്ഥനയോടെ ഉറ്റവർ…

ട്രിച്ചി- ഷാര്‍ജ വിമാനത്തില്‍ സാങ്കേതിക തകരാര്‍. നിലത്തിറക്കാൻ പറ്റാതെ വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. ഹൈഡ്രോളിക് ​ഗിയറുകൾക്ക് സംഭവിച്ച തകരാർ ആണ് സംഭവത്തിന് കാരണമെന്നാണ് നി​ഗമനം. വൈകീട്ട് 5.40 മുതൽ വിമാനം ലാൻഡ് ചെയ്യിക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുന്നുണ്ടെങ്കിലും സാധിച്ചിട്ടില്ല. 141 പേരാണ് വിമാനത്താവളത്തിലുള്ളത്.ട്രിച്ചി വിമാനത്താവളത്തില്‍ ജാഗ്രത പുറപ്പെടുവിപ്പിച്ചു.

വിമാനം ലാൻഡ് ചെയ്യുന്നതിന് റൺവേയിൽ സുരക്ഷ ഒരുക്കുന്നുണ്ട്. വിമാനത്താവളത്തിൽ ആംബുലൻസും അഗ്നിശമന സേനയും സജ്ജമാക്കിയിട്ടുണ്ട്. അതേസമയം വിമാനം 45 മിനിറ്റിനുള്ളിൽ ലാൻഡ് ചെയ്യിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് എയർപോർട്ട് ഡയറക്ടർ അറിയിച്ചു.വിമാനത്തിലെ ഇന്ധനം പൂർണമായും തീർക്കാൻ വേണ്ടിയാണ് നിലവിൽ വിമാനം വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ട് പറക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

Related Articles

Back to top button