വി.എ.അരുൺ കുമാറിന് തിരിച്ചടി..ഐഎച്ച്ആർഡി ഡയറക്ടറാകാനുള്ള യോഗ്യതകളില്ലെന്ന് എഐസിടിഇ…

വി.എസ്. അച്യുതാനന്ദന്‍റെ മകൻ ഡോ. വി .എ. അരുൺകുമാറിന് ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ ചുമതല വഹിക്കാനുള്ള യോഗ്യതകൾ ഇല്ലെന്ന് ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ.അരുൺകുമാറിന്‍റെ നിയമനം ചോദ്യം ചെയ്തുളള ഹർജിയിലാണ് എഐസിടിഇ ഹൈക്കോടതിയിൽ മറുപടി നൽകിയിരിക്കുന്നത്.

വിദ്യാഭ്യാസ യോഗ്യതയും നിശ്ചിത വ‍ർഷത്തെ പ്രവർത്തി പരിചയവുമാണ് നിയമനത്തിനുളള പ്രധാന മാനദണ്ഡം. എന്നാൽ. ഡോ. വി എ അരുൺകുമാറിന് നിശ്ചിത യോഗ്യതയും പരിചയവുമില്ലെന്നും കോടതി ഉചിതമായ തീർപ്പുണ്ടാക്കണമെന്നുമെന്നുമാണ് സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വി. എ. അരുൺ കുമാറിന്‍റെ നിയമനത്തിനെതിരെ പ്രതിപക്ഷ വിദ്യാ‍ർഥി സംഘടനകൾ അടക്കം നേരത്തെ രംഗത്തെത്തിയിരുന്നു. ഹർജി ഈ മാസം 23 ന് ഹൈക്കോടതി പരിഗണിക്കും.

Related Articles

Back to top button