ലെബനോനിൽ കരയുദ്ധം..ഹിസ്ബുല്ലയുമായി നേർക്കുനേർ ഏറ്റുമുട്ടൽ…
ലെബനോനിൽ നേർക്കുനേർ കരയുദ്ധം തുടങ്ങി. ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഇസ്രയേലി സൈനികൻ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതിർത്തിയിൽ നിന്ന് 400 മീറ്റർ ഉള്ളിലേക്ക് കടക്കാൻ ഇസ്രയേൽ സൈന്യത്തിന് സാധിച്ചിട്ടുണ്ട്.
മിസൈലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാന് കനത്ത തിരിച്ചടി നൽകാൻ ഇസ്രായേൽ തയ്യാറെടുക്കുകയാണ്. ഇറാൻ്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണത്തിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ആണവോർജ കേന്ദ്രങ്ങളിൽപ്പോലും ആക്രമണം നടന്നേക്കാമെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രത്യാക്രമണം എങ്ങനെ എന്നതിൽ ബെഞ്ചമിൻ നെതന്യാഹു പ്രതിരോധ വിഭാഗങ്ങളുടെ തലവന്മാരുമായി കൂടിയാലോചന തുടരുകയാണ്.




