ലോറിയിൽ നിന്നും അർജുന്റെ ഫോണും ബാഗും..ഒപ്പം മകനായി വാങ്ങിയ കളിപ്പാട്ടവും..കണ്ണീർക്കാഴ്ച്ച…
ഷിരൂരിൽ കരയിലെത്തിച്ച ലോറിയിൽ നിന്നും അർജുന്റെ ഫോണും ബാഗും ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെത്തി.അർജുന്റെ രണ്ട് ഫോണുകളും വാച്ചും ഡ്രസുകളും അടങ്ങിയ ബാഗാണ് വണ്ടിയിൽനിന്നും പുറത്തെടുത്തത്. മകന്റെ കളിപ്പാട്ടവും ഇക്കൂട്ടത്തിലുണ്ട്. ഈ കളിപ്പാട്ടം ലോറിയില്‍ കാബിന് മുന്നില്‍ വെച്ചാണ് അര്ജുന് യാത്ര ചെയ്തിരുന്നത്. മകന് വേണ്ടി അര്ജുന് വാങ്ങി നല്കിയതായിരുന്നു ഇതെന്ന് അനിയന് അഭിജിത്ത് പറഞ്ഞു. പിന്നീട് തിരികെ പോയപ്പോള്‍ ഈ കളിപ്പാട്ട വണ്ടിയും അര്ജുന് കൂടെക്കൊണ്ടുപോയിരുന്നു. കണ്ടുനിന്നവരുടെ കണ്ണീരണിയിക്കുന്നതായിരുന്നു ഈ കാഴ്ചകൾ.ലോറി വൃത്തിയാക്കുന്നതിനിടെയാണ് അര്ജുന്റെതായ സാധനങ്ങൾ കണ്ടെത്തിയത്.ക്യാബിന് പൊളിച്ച് പരിശോധിച്ചപ്പോള്‍ നേരുത്തെ അസ്ഥി കണ്ടെത്തിയിരുന്നു.
അതേസമയം ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് തന്നെ ലഭ്യമാക്കാനാണ് ശ്രമം. മൃതദേഹം അർജുന്റേതെന്ന് സ്ഥിരീകരിച്ചാൽ ഉടൻ കുടുംബത്തിന് കൈമാറും. മൃതദേഹം കാർവാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇന്നലെ 10 മണിയോടെയാണ് ഡ്രഡ്ജർ കമ്പനിയുടെ മുങ്ങൽ വിദഗ്ധർ അർജുൻ്റെ ലോറിയുടെ ഭാഗം നദിയുടെ അടിത്തട്ടിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ലോറി ഉയർത്തുകയായിരുന്നു. കരയിൽ നിന്ന് 65 മീറ്റർ അകലെയാണ് ലോറി കണ്ടെത്തിയത്. അപകടം നടന്ന് 71ാം ദിവസമാണ് ലോറി കണ്ടെത്തുന്നത്.




