ആസിയയുടെ മരണം..ഭര്‍ത്താവുമായി വഴക്കിട്ടു..കണ്ണിന്റെ മേലേയും കഴുത്തിലും അടിയേറ്റ പാടുകൾ..കൊലപാതകമെന്ന് സംശയമെന്ന്….

ആലപ്പുഴയില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആസിയയുടെ മരണത്തില്‍ സംശയവുമായി ബന്ധുക്കള്‍. ആസിയയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു.പിതാവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഭര്‍ത്താവുമായി ഉണ്ടായ പ്രശ്‌നങ്ങളാണ് ആസിയ ജീവനൊടുക്കിയതെന്നാണ് യുവതിയുടെ വീട്ടുകാര്‍ പറയുന്നത്.സംഭവദിവസം മുനീറുമായി വഴക്കുണ്ടായതായും ആസിയയുടെ മാതാവ് പറയുന്നു.

മരിക്കാനായുള്ള പ്രശ്നങ്ങള്‍ ഒന്നും അവള്‍ക്കില്ലായിരുന്നു. സത്യമെന്താണെന്ന് മാത്രം അറിഞ്ഞാല്‍ മതി’യെന്ന് ആസിയയുടെ ഉമ്മ പറയുന്നു. ‘കണ്ണിന്റെ മേലേയും താടിക്കും താഴെയെല്ലാം അടിയേറ്റ പാടുകളും മുറിവുകളും ഉണ്ട്. ആദ്യം പറഞ്ഞത് ഗുളിക കഴിച്ചെന്ന്, പിന്നീട് പറഞ്ഞു കെട്ടിത്തൂങ്ങിയെന്ന്. ബാത്ത് റൂമിലാണ് തൂങ്ങിയതെന്നാണ് ആദ്യം പറഞ്ഞത്. പിന്നെ അമ്മായി അമ്മ പറഞ്ഞു ബെഡിനടുത്ത് കെട്ടിത്തൂങ്ങിയിരിക്കുകയാണെന്ന്’ ആസിയയുടെ അമ്മ പറഞ്ഞു.

4 മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. മൂവാറ്റുപുഴയില്‍ ഡെന്റല്‍ ടെക്‌നിഷ്യനായ ആസിയ അവിടെ താമസിച്ചാണ് ജോലി ചെയ്യുന്നത്. ആഴ്ചയിലൊരിക്കല്‍ മാത്രമാണ് ആലപ്പുഴയിലെ ഭര്‍ത്താവിന്റെ വീട്ടിലെത്തിയിരുന്നത്. ഭര്‍ത്താവ് മുനീര്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. ഭര്‍ത്താവും വീട്ടുകാരും പുറത്തുപോയ സമയത്ത് ആസിയ വീട്ടിലെ കിടപ്പുമുറിയില്‍ തുങ്ങി മരിക്കുകയായിരുന്നു.

Related Articles

Back to top button