പയ്യോളിയിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി..കണ്ടെത്തിയത് ലോഡ്ജിൽ…
കോഴിക്കോട് പയ്യോളിയിൽ നിന്നും കാണാതായ നാല് വിദ്യാർത്ഥികളെയും കണ്ടെത്തി. ആലുവയിൽ നിന്നാണ് വിദ്യാർത്ഥികളെ കണ്ടെത്തിയത്. 15 17 വയസ്സ് പ്രായമുള്ള നാല് കുട്ടികളെയാണ് ആലുവയിലെ ലോഡ്‌ജിൽ നിന്നും പൊലീസ് കണ്ടെത്തിയത്.ചെരിച്ചിൽ പള്ളിയിലെ മദ്രസയിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥികളെ ആയിരുന്നു ഇന്നലെ മുതൽ കാണാതായത്.
ബാഗും സാധനങ്ങളുമെടുത്താണ് മദ്രസയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഇറങ്ങിയിരുന്നത് . കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ സിഗരറ്റ് വലിക്കുന്നത് മദ്രസയിലെ അധ്യാപകന്‍ കണ്ടിരുന്നു. തുടര്‍ന്ന് അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് താക്കീത് നല്‍കിയിരുന്നു. രക്ഷിതാക്കളുമായി വരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.പിന്നാലെയായിരുന്നു കുട്ടികൾ മദ്രസ വിട്ടത്.



