വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊന്ന പ്രതി അശ്ലീല വിഡിയോകൾക്ക് അടിമ..കുറ്റം സമ്മതിച്ച് പ്രതി…

ആർ.ജി.കാർ സർക്കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് കൃത്യത്തിന് ശേഷം വസ്ത്രങ്ങൾ അലക്കിയതായി പൊലീസ്. വെള്ളിയാഴ്ച പുലർച്ചെ കൃത്യം നടത്തിയ ശേഷം ഇയാൾ താമസിച്ചിരുന്ന സ്ഥലത്തേക്ക് മടങ്ങിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.സംഭവത്തിൽ നിർണായക തെളിവായ പ്രതിയുടെ ഷൂസും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ രക്തക്കറ ഉള്ളതായാണ് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയത്.

അതേസമയം, പ്രതിയായ സഞ്ജയ് റോയ് അശ്ലീല വിഡിയോകൾ സ്ഥിരമായി കണ്ടിരുന്നതായി പൊലീസ് പറയുന്നത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി അശ്ലീല വിഡിയോകളും കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി കൊൽക്കത്ത പൊലീസ് അറിയിച്ചു.

Related Articles

Back to top button