മില്‍മയിലെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു….

മില്‍മയിലെ തൊഴിലാളി യൂണിയനുകള്‍ ചൊവ്വാഴ്ച മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. അഡീഷനല്‍ ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് സംയുക്ത ട്രേഡ് യൂണിയനുകള്‍ സമരം പ്രഖ്യാപിച്ചിരുന്നത്. അടുത്ത മാസം 15നകം ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന് ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് ഉറപ്പു നല്‍കി. ഇതിനു പിന്നാലെയാണ് സമരം പിന്‍വലിച്ചത്.

Related Articles

Back to top button