കോടിപതിയെ ഇന്നറിയാം.. ക്രിസ്മസ്-നവവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്…
സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-നവവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ധനമന്ത്രി കെ എൻ ബാലഗോപാൽ ഉച്ചയ്ക്ക് 2മണിക്കാണ് ബംബർ നറുക്കെടുപ്പ് നടത്തുക. 20 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ബമ്പർ നറുക്കെടുപ്പിലൂടെ 21 പേർകൂടി കോടീശ്വരൻമാരാകും. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കാണ് ലഭിക്കുന്നത്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും.