കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു
അമ്പലപ്പുഴ: ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. പെരുങ്കടവിള ആലത്തൂര്‍ സ്വദേശികളായ പ്രസാദ്, ഷിജു ദാസ്, കൊല്ലം മണ്‍ട്രോതുരുത്ത് തേവലക്കര സ്വദേശി അമല്‍, സച്ചിന്, സുമോദ് എന്നിവരാണ് മരിച്ചത്. പുലർച്ചെ 1.30ന് കാക്കാഴം മേല്പാലത്തില് വച്ചാണ് അപകടം. നാലുപേർ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. അഞ്ചുപേരും ഐ.എസ്. ആര്.ഒ കന്റീനിലെ ജീവനക്കാരാണെന്ന് പൊലീസ് അറിയിച്ചു.