കമിതാക്കളുടെ അതിരുവിട്ട പ്രണയസല്ലാപം… ബസ് ടെർമിനലിൽ ഷർട്ടും ജീൻസും ധരിച്ച് ഒരാൾ….

കോട്ടയം: പാലാ കൊട്ടാരമറ്റം ബസ് ടെർമിനലിലും പരിസരത്തും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം പതിവാകുന്നു. സ്കൂൾ കുട്ടികൾ ക്ലാസ്സുകൾ കട്ട് ചെയ്ത് ബസ് ടെർമിനലിന്റെ മുകൾനിലയിലേക്ക് കയറിപ്പോകുന്നതായി പരാതി ഉയർന്നിരുന്നു. പലതവണ പരിശോധനയ്ക്ക് എത്തിയിരുന്നെങ്കിലും പോലീസ് സംഘത്തെ കാണുന്നതോടെ ഓടി രക്ഷപ്പെടുന്നതാണ് പതിവ്.അതിരുവിട്ട സല്ലാപം കൊണ്ട് ബസ് സ്റ്റാൻഡിലെ വ്യാപാരികളും മറ്റ് യാത്രക്കാരുമൊക്കെ പരാതി ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് പാലാ സിഐ കെ.പി ടോംസണും സംഘവും മഫ്ത്തിയിലെത്തി കമിതാക്കളെ പിടികൂടിയത്. നീല ടീ ഷർട്ടും ജീൻസും ധരിച്ചാണ് പോലീസ് ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചെലവഴിച്ചത്.കഴിഞ്ഞ ദിവസമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സ്കൂൾ,കോളേജുകൾ വിട്ട നേരം മഫ്തിയിൽ കൊട്ടാരമറ്റം ബസ് ടെർമിനലും പരിസരത്തും ചുറ്റിക്കറങ്ങിയത്. കെട്ടിടത്തിന് മുകളിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിദ്യാർത്ഥികളെയും വിദ്യാർത്ഥിനികളെയും താക്കീത് ചെയ്ത് പോലീസ് പറഞ്ഞയച്ചു.

Related Articles

Back to top button