ഒന്നര വയസുള്ള കുഞ്ഞിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി….

കോഴിക്കോട് പയ്യോളിയില്‍ ഒന്നരവയുള്ള കുട്ടിയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ഉമ്മയെ പയ്യോളി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഇവരെ പിന്നീട് കോഴിക്കോട്ടെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ബന്ധുക്കളാണ് ഇന്ന് രാവിലെ 10 മണിയോടെ കുട്ടി വീട്ടിനകത്ത് മുറിയിലെ കിടക്കയില്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോ‍‍ര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button