ആശുപത്രിയിലേക്ക് വിരണ്ടോടിയ പോത്ത് മണിക്കുറുകളോളം പരിഭ്രാന്തി പരത്തി
ആലപ്പുഴ കടപ്പുറം സ്ത്രികളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് വിരണ്ടോടിയ പോത്ത് മണിക്കുറുകളോളം പരിഭ്രാന്തി പരത്തി. ഇന്ന് വൈകിട്ട് 5 ഓടെ ആയിരുന്നു സംഭവം. സ്ത്രികളുടേയും കുട്ടികളുടേയും വാർഡിലും കയറിയ പോത്ത് പരിഭ്രാന്തി പരത്തി. പുത്തൻ പളളി ജമാഅത്ത് പള്ളിയിൽ നേർച്ചയ്ക്കായി കൊണ്ടുവന്ന പോത്തായിരുന്നു. ആലപ്പുഴ ഫയർ ആന്റ് റസ്ക്യു സ്റ്റേഷനിൽ വിവരം ലഭിച്ച ഉടനെ സേന സംഭവ സ്ഥലത്തെത്തി റോപ്പിന്റെ സഹായത്താൽ റണ്ണിംഗ് ബോലയിൻ എറിഞ്ഞ് പോത്തിനെ പിടിച്ചു കെട്ടുകയായിരുന്നു .അഗ്നി രക്ഷസേനയുടെ വാഹനത്തിന്റെ ബംബർ ഇടിച്ചു പൊട്ടിച്ച പോത്ത് ഹോസ്പിറ്റലിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും തകർത്ത് ഹോസ്പിറ്റലിന്റെ ഗേറ്റും ഇടിച്ചു തകർത്തു .ആലപ്പുഴ ഫയർ ആന്റ് റസ്ക്യു സ്റ്റേഷൻ ഓഫിസർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ R ജയസിംഹന്റെ നേത്യത്വത്തിൽ ഫയർ ആന്റ് റസ്ക്യു ഓഫിസർമാരായ ഹാഷിം കെ.ബി ,ജോബിൻ വർഗ്ഗീസ് ,പി.പി. പ്രശാന്ത് ,എ.ജെ. ബഞ്ചമിൻ ,അനീഷ് കെ.ആർ ,ജസ്റ്റിൻ ജേക്കബ് ,കെ.എസ്. ആന്റണി ,വിനീഷ്. വി എന്നിവർ രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തു .