അമ്പൂരിയില്‍ ഗുണ്ടാ ആക്രമണത്തിൽ വീടും വാഹനങ്ങളും അടിച്ചു തകർത്ത്… ഒരാൾക്ക് വെട്ടേറ്റു..
വെള്ളറട: അമ്പൂരിക്ക് സമീപം കണ്ണന്നൂരില്‍ ഗുണ്ടാ ആക്രമണം. വീടും വാഹനങ്ങളും തകര്‍ക്കുകയും ചെയ്തതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അമ്പൂരി കണ്ണന്നൂരിൽ ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം ..നാലു പേര്‍ ഉള്‍പ്പെടുന്ന സംഘമാണ് വാളും കത്തിയുമായി അക്രമം നടത്തിയത് .ലഹരിയിൽ അഴിഞ്ഞാടിയ ഗുണ്ടാസംഘം അയൽവാസികളെയും വഴിയാത്രക്കാരെയും വീടും ആക്രമിക്കുകയായിരുന്നു പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരായ ജിബിനും സംഘവുമാണ് അക്രമ അന്തരീക്ഷം സൃഷ്ടിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജയിൽ മോചിതരായ സംഘം ഇതുവഴി കടന്നു വന്ന ഇരുചക്ര വാഹനക്കാരെ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ അമ്പൂരി സ്വദേശിയായ പാസ്റ്റർ അരുളിന് വെട്ടേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പൂരി കൺസ്യൂമർഫെഡ് ജീവനക്കാരിയായ സരിതയെയും ഭർത്താവിനെയും ഗുണ്ടാ സംഘം വെറുതെ വിട്ടില്ല. ഇവരെയും ആക്രമിച്ചു.
ഇത് ചോദ്യം ചെയ്ത ജയകുമാറിന്റെ വീടിന് നേരെയും ഗുണ്ടാ സംഘം ആക്രമണം നടത്തി. ജയകുമാറിന്റെ സ്കൂട്ടർ തകർത്ത് ഇതിൽ സൂക്ഷിച്ചിരുന്ന പണവും കവർന്നു. നാട്ടുകാർ സംഘടിച്ചപ്പോഴേക്കും സംഘം ഇരുട്ടിലേക്ക് ഓടി മാറി. സംഘത്തിലെ മറ്റുള്ളവർക്കായി തിരച്ചിലും തുടരുകയാണെന്ന് പോലീസ് അറിയിച്ചു. വെളളറട കോട്ടയം വിള സ്വദേശി സരിതയെയും ഭര്‍ത്താവ് രതീഷിനെയും അക്രമിച്ച ശേഷംസരിതയുടെ തലമുടി ചുറ്റിപ്പിടിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ വരികയായിരുന്ന കണ്‍സ്യൂമര്‍ ഫെഡിലെ സഹപ്രവത്തകനായ ബിജിലാല്‍ അക്രമകാരികളെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചതിനാലാണ്അയാളെയും മര്‍ദ്ദിച്ചത്.വെള്ളറടയില്‍ നിന്ന് ആറു കാണിയിലേക്കു പോകുകയായിരുന്ന പാസ്റ്റര്‍ അരുള്‍ ദാസിനെയും മകനെയും പണം ആവശ്യപ്പെടുകയും വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. ഗുരുതരമായ പരിക്കേറ്റ ഇയാള്‍ മെഡിക്കല്‍ കോളേജിലും ഇപ്പോള്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.ഇതിനിടെ സമീപത്തെ ജയകുമാറിന്റെ വീട്ടിനുള്ളിലേക്ക് പടക്കമെറിഞ്ഞ് പൂട്ടുതകര്‍ത്ത് വീടിനുള്ളില്‍ കയറി മുഴുവന്‍ ജനൽ ചില്ലുകളും അടിച്ചു തകര്‍ത്തു. ഭാര്യ ലതയെയും അക്രമിക്കാനും ശ്രമിച്ചു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഗൃഹ പ്രവേശം കഴിഞ്ഞതാണ്. ഈ വീട്ടിന്റെ മുകളിലെ മുറിയിൽ നിന്നു വെളിച്ചം എതിര്‍വശത്തു താമസിക്കുന്ന അക്രമികളുടെ വീട്ടിനു സമീപത്തു പതിക്കുന്നു എന്ന കാരണം പറഞ്ഞാണ് വീട് അടിച്ചു തകര്‍ത്തത്. മയക്കുമരുന്നിന്റെ ലഹരിയിലാണ് അക്രമം നടത്തിയതെന്നു കരുതപ്പെടുന്നു. മയക്കുമരുന്നു മാഫിയകളുമായി ബന്ധമുള്ള ഈ സംഘത്തിനെതിരേ നാട്ടുകാര്‍ നിരവധി തവണ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരെ ഭയന്ന് സമീപവാസികള്‍ രാത്രികളില്‍ പുറത്തിറങ്ങാറുമില്ല. കഴിഞ്ഞ ദിവസം അക്രമം നടക്കുന്ന ഒരു മണിക്കൂര്‍ സമയം നാട്ടുകാര്‍ ഭയന്നിരിക്കുകയായിരുന്നു. ഒരാളെ ഒടുവില്‍ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ച് പോലീസെത്തിയപ്പോള്‍ കൈമാറി. അക്രമികളിൽ ചിലർക്ക് പ്രായ പൂര്‍ത്തി ആയിട്ടില്ല എന്നാണ് കരുതപ്പെടുന്നത്. അക്രമം നടക്കുമ്പോള്‍ പോലീസിനെ അറിയിച്ചിട്ടും പോലീസ് വൈകിയാണ് എത്തിയതെന്ന് എന്നാണ് നാട്ടുകാര്‍ പറയുന്നത്.