സാറാ ജോസഫിന് പിന്തുണയുമായി സാംസ്കാരിക പ്രവർത്തകർ

‘സാംസ്കാരിക നായിക’ എന്ന വിശേഷണത്തിൽ താൽപ്പര്യമില്ലെന്നും എല്ലാ സാമൂഹിക വിഷയങ്ങളിലും പ്രതികരിക്കണമെന്ന് എഴുത്തുകാർക്ക് നിർബന്ധമില്ലെന്നുമുള്ള എഴുത്തുകാരി സാറാ ജോസഫിന്റെ നിലപാടിന് പിന്തുണയുമായി സാംസ്കാരിക പ്രവർത്തകർ. യുഡിഎഫ് സർക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുന്നില്ലെന്ന വിമർശനം പ്രമുഖ സാംസ്കാരിക പ്രവർത്തകർ നേരിടുന്നതിനിടെയാണ് സാറയുടെ ഫെയ്സ്ബുക്ക് കുറിപ്പ് പുതിയ ചർച്ചകൾക്ക് വഴിതുറന്നത്. രാഷ്ട്രീയവും സാമൂഹികവുമായ എല്ലാ വിഷയങ്ങളിലും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും നിലപാട് സ്വീകരിക്കാൻ ബാധ്യസ്ഥരാണോ എന്ന ചോദ്യവും ഇതോടെ ഉയരുകയാണ്.



