വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന 16കാരിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ

ഉറങ്ങിക്കിടന്നിരുന്ന 16കാരിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് സ്വദേശി സ്നേഹ മെർലിനാ(25)ണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തായി വീട്ടിൽ എത്തിയായിരുന്നു പീഡനം. കേസെടുത്ത് ഒന്നര മാസത്തിന് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിക്കെതിരെ മേൽപ്പറമ്പ് പൊലീസാണ് പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്. നേരെത്തെ മൂന്ന് പോക്സോ കേസുകളിൽ പ്രതിയാണ് സ്നേഹ മെർലിൻ.

മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16കാരിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്‌തത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ മെർലിൻ വീട്ടിലെ സന്ദർശനത്തിനിടെയാണ് പീഡനം നടത്തിയതെന്നാണ് പെൺക്കുട്ടി പരാതിയിൽ പറഞ്ഞത്.

സംഭവം നടന്ന സമയത്ത് ഭയം കാരണം ആരോടും വിവരം വെളിപ്പെടുത്തിയിരുന്നില്ലെന്നും പറഞ്ഞു. പിന്നീട് കൗൺസിലിംഗ് നടത്തുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button