ഫ്‌ലൈ ദുബായ് വിമാനത്തിലെ സഹ പൈലറ്റ് ലക്ഷ്യമിട്ടത്….

ഫ്‌ലൈ ദുബായ് വിമാനത്തിലെ സഹ പൈലറ്റ് ലക്ഷ്യമിട്ടത്, വിമാനം ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കി ആളുകളെ കൊലപ്പെടുത്താന്‍. യുഎഇ പുറത്തുവിട്ട, ഫ്‌ലൈ ദുബായ് വിമാന ആക്രമണത്തിന്റെ അന്വേഷണ വിശദാംശങ്ങളിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ആക്രമണത്തില്‍ ബാഹ്യ പ്രേരണ ഉണ്ടായിട്ടില്ലെന്നാണ് പ്രതിയുടെ മൊഴി.
29 വയസാണ് പ്രതിക്കുള്ളത്. 2017 ഓസ്‌ട്രേലിയന്‍ പഠനകാലം മുതല്‍ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നു ഇയാള്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണവും പ്രചോദനമായി. 2020 മുതല്‍ 2024 വരെ ഒമാന്‍ എയര്‍ല്‍ ജോലി ചെയ്ത് വരികയായിരുന്നു. പൈലറ്റിനെ ആക്രമിച്ചപ്പോള്‍ കോക്ക്പിറ്റ് വാതില്‍ തുറന്നത് മടക്ക യാത്രയില്‍ വിമാനം പറത്തേണ്ടിയിരുന്ന പൈലറ്റ് എന്ന് റിപ്പോര്‍ട്ടിലുണ്ട്. കോഡ് ഉപയോഗിച്ചാണ് തുറന്നത്. വിമാനം പിന്നീട് നിയന്ത്രിച്ചതും സൗദിയില്‍ ഇറക്കിയതും വിമാനത്തില്‍ ഉണ്ടായിരുന്ന മറ്റൊരു പൈലറ്റാണ്. പൈലറ്റ് ഒമാന്‍ സ്വദേശി തന്നെ എന്നും സ്ഥിരീകരണമുണ്ട്.



