ഇന്ന് 14 ജില്ലകളിലും മുന്നറിയിപ്പ്….3 ജില്ലകൾക്ക് റെഡ് അലേർട്ട്….

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യത. കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്. മലപ്പുറം വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.

തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ 9 ജില്ലകളിൽ ഇന്ന് യല്ലോ മുന്നറിയിപ്പ്. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ്. മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി.

Related Articles

Back to top button