പ്രധാനമന്ത്രിക്കും നിര്‍മല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് കേരളമുഖ്യമന്ത്രി

കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിൽ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. കേരളത്തിലെ വികസന കാര്യങ്ങളും സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ കേന്ദ്ര പദ്ധതികളുടെ പുരോഗതിയും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം. കൂടാതെ ആഭ്യന്തര സുരക്ഷയിലും, സേനാ നവീകരണത്തിലും കേന്ദ്രത്തിന്‍റെ പിന്തുണ തേടിയതായാണ് സൂചന. എക്സാലോജിക് കേസിലെ ഇഡി നടപടിയും, അതേ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളും ചര്‍ച്ചയായോയെന്ന കാര്യം വ്യക്തമല്ല. കേന്ദ്ര തുറമുഖ കാര്യ മന്ത്രി സര്‍ബാനന്ദ സോനോവാളിനെ കണ്ട് തുറമുഖ വികസനത്തിലും മുഖ്യമന്ത്രി പിന്തുണ തേടി. ഇന്നലെ പ്രധാനമന്ത്രിയേയും, ധനമന്ത്രി നിര്‍മ്മല സീതാരാമനേയും സന്ദര്‍ശിച്ചിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങി

Related Articles

Back to top button